നല്ല ഭര്‍ത്താവിനെ കിട്ടാന്‍ എട്ടുകോടി

പണക്കാരിയായ ഒരു ഭാര്യയെയാണോ നിങ്ങള്‍ സ്വപ്‌നം കാണുന്നത്. എങ്കില്‍ ഈ സൗദി വനിതയെ കുറിച്ച് അറിയണം. കാരണം തന്റെ നിബന്ധനകള്‍ക്കനുസരിച്ച ഒരു ഭര്‍ത്താവിനെ കിട്ടുകയാണെങ്കില്‍ എട്ടുകോടി രൂപവരെ( 50 ലക്ഷം സൗദി റിയാല്‍) നല്‍കാന്‍ യുവതി തയ്യാറാണ്.

സ്വപ്‌നം കാണാന്‍ വരട്ടെ. എന്തൊക്കെയാണ് നിബന്ധനകളെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും വിവാഹവും കുടുംബജീവിതവും ആസ്വദിക്കാന്‍ പറ്റിയ ഒരാളായിരിക്കണം എന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അറബി വനിതാ മാഗസിനായ റോയിലാണ് വിചിത്രമാണ് ഈ പരസ്യം. യുവതിയുടെ പേരോ പ്രായമോ സ്ഥലമോ വെളിപ്പെടുത്താതെയാണ് പരസ്യം നല്‍കിയിട്ടുള്ളത്.

അപേക്ഷകര്‍ക്ക് ഇമെയില്‍ അയയ്ക്കുകയോ ഫാക്‌സ് അയയ്ക്കുകയോ ചെയ്യാം. ബന്ധപ്പെടാനുളള നമ്പര്‍ അപേക്ഷയില്‍ വ്യക്തമാക്കണം. വിവാഹത്തിനു തയ്യാറാണെങ്കില്‍ യുവതി ബന്ധപ്പെടും.

പണം കണ്ട് ആരും വരണ്ടെന്ന് പരസ്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നല്ലൊരാളാണെങ്കില്‍ യുവതിയുടെ വീട്ടില്‍ താമസിപ്പിക്കും. യുവതി ഒരു തവണ വിവാഹിതയായതാണ്. അത്യാര്‍ത്തിക്കാരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ചതിനുശേഷമാണ് പുതിയ വിവാഹത്തിനുള്ള പരസ്യം നല്‍കിയിട്ടുള്ളത്.

എന്റെ ആദ്യത്തെ തീരുമാനം തെറ്റിപ്പോയി. രണ്ടാമതും തെറ്റുപറ്റാന്‍ ആഗ്രഹിക്കുന്നില്ല-പരസ്യത്തില്‍ നല്‍കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

Views: 80

Comment

You need to be a member of MOGRAL‍ to add comments!

Join MOGRAL‍

Comment by Anwar T.K. on April 20, 2012 at 11:08pm

തനിക്കൊന്നു ശ്രമിച്ചൂടെ സിദ്ദീക്കെ .... 

Comment by Zainuddin Arif on April 20, 2012 at 12:03am

‍പഴയ രാജാക്കന്മാരുടെ മക്കള്‍ക്ക്‌ വരനെ കണ്ടെത്തുന്ന പോലെ സ്വയംവരം , അല്ലെങ്കില്‍ ഒരു ഉഗ്രന്‍ reality show ... എപ്പടി .... പെണ്ണുമ്പിള്ള ഇതെന്തിന്റെ പുറപ്പാടാ .... പിന്നെ ഇസ്മയിലെ, advance മാത്രം ആക്കണ്ട ... മൊത്തം തന്നെ വാങ്ങിച്ചോളാം ...

Comment by Jaffar Sadique T.K. on April 19, 2012 at 11:38pm

പെണ്ണ് കെട്ടുന്ന കാര്യം വന്നപ്പോള്‍ മോഇഞ്ഞിന്റെയും ഇസ്മയിലിന്റെയും കാദര്‍ മാഷിന്റെയും ഒരു ഉത്സാഹം കണ്ടില്ലേ......ചില മെമ്പര്‍ മാര്‍ ഫോണ്‍ വിളിച്ചു ചോദിച്ചു...application form ന്റെ കാര്യം...

Comment by Moideen Mogral on April 19, 2012 at 1:04pm

     അവള്‍ നല്ല ഭാര്യയായി ,,കൂടെ നില്കുമെകില്‍ ,, 15  കോടി കൊടുക്കാന്‍ ആദ്യ ഭര്‍ത്താവ്  മുന്നോട്ട് വന്നതായി ,,വാര്‍ത്ത ...ആരും  വെള്ളം ഇറക്കണ്ടാ,,, കാര്യം കട്ടപോഗാ

Comment by ismailmoosa on April 18, 2012 at 11:41pm


അറബി വംശകര്‍ അല്ലാത്തവരെ സ്വീകരിക്കുമോ ആവൊ ?
എട്ടുകോടി രൂപകൊണ്ട് ചെറിയൊരു ആവശ്യ മുണ്ടായിരുന്നു
കിട്ടിയാല്‍ ഒരു കോടി കാദര്‍ മാഷിനു കൊടുക്കാനാ പാവം ജീവിച്ചു പൊയ്ക്കോട്ടെ...
അഡ്വാനസ് രണ്ടു കോടി സൈനുദീന്‍ ആരിഫിനെ ഏല്‍പ്പിക്കാന്‍ പറയണം സിദീക് ആ മെയില്‍ ഐ ഡി ഒന്ന് തരുമോ ?......

ഹാ.... ആ എട്ടു കോടി .... കിട്ടിയിരുന്നെങ്കില്‍ ... നാട്ടില്‍ പോയി ആ എവറസ്റ്റ് ഹോട്ടലില്‍ നിന്നും തിവസ്സവും പൊറോട്ടയും ബീഫ് കറിയും ത്തുന്നു തീര്‍ക്കാമായിരുന്നു ..... ഹി ഹി ..

Comment by Kader Mash on April 18, 2012 at 9:21pm

ആ ഇസ്മാലി കണ്ടില്ലേ ഈ ബ്ലോഗ്‌ ...... ഓന്‍ ഇതില്‍ കമന്റാതെ..... അപേക്ഷ കൊടുത്തിട്ടുണ്ടാവും ..........

അപേക്ഷ കൊടുക്കണ്ടിയ ഇ മെയില്‍ ID ഇവിടെ വെക്കാമായിരുന്നു ..... അല്ലെങ്കില്‍ ആ പരസ്യമെങ്കിലും ഇവിടെ പേസ്റ്റാമായിരുന്നു ..... അത് മോശമായി പ്പോയ് ..... എങ്ങനെ എന്നെപ്പോലുള്ളവന്‍ അപേക്ഷിക്കും .........

Comment by BASHEER KARUVAKKOD on April 18, 2012 at 3:24pm

ഏതായാലും ഞാന്‍ ഇതിനില്ല,,, കാരണം എനിക്ക് പൂതികളായ ഒരു ഭാര്യയുണ്ട്,,,,പിന്നെ വാത്സല്യ നിദിയായ മക്കളും,,,
എപ്പോഴും അവര്‍ എന്റെ അടുത്തില്ലല്ലോ എന്നാ വിഷമം മാത്രം ...
.......................................................................................................................
ഈ മഹതിയുടെ ആഗ്രഹം ഖൈരനെങ്കില്‍ അള്ളാഹു പൂര്‍ത്തീകരിച്ചു കൊടുക്കട്ടെ,, അമീന്‍

Comment by AZEEZ KADAVATH on April 18, 2012 at 2:32pm

ഏതായാലും ഞാന്‍ അപേക്ഷിക്കാന്‍ തീരുമാനിച്ചു. കിട്ടിയാല്‍ ഒരു ലോട്ടറിയല്ലേ?
ഒന്നാം സമ്മാനമായ എട്ടു കോടി അല്ലാതെ വേറെ വല്ല പ്രോത്സാഹന സമ്മാനം
ഉണ്ടായിരുന്നെങ്കില്‍ അതെങ്കിലും മതിയായിരുന്നു.

Comment by abdul kadar on April 18, 2012 at 11:59am

യുവതിയുടെ ആഗ്രഹം നടക്കാതിരിക്കട്ടെ കാരണം സ്ത്രീധനം നല്‍കി ഭര്‍ത്താവിനെ വിലക്കെടുക്കുന്ന സമ്പ്രദായം ഇന്ത്യയിലും മറ്റുമാണ്ള്ളത്' നല്ലഷരീഅത്ത് നിലവിലുള്ള നാട്ടില്‍ ഇത് പ്രോല്‍സാഹിപ്പിക്കപ്പെടാന്‍ പാടില്ല' ഇതില്‍ ആക്ര്ഷ്ടരായി ഇനിയും യുവതികള്‍ ഈവഴി സ്വീകരിക്കാനും  പണത്തിനോടുള്ള ആര്‍ത്തിയില്‍ യുവാകളും തയ്യാറായാല്‍ ഇസ്ലാമിക  നിയമം മാറ്റി മറിക്കപ്പെടും نعوذ بلله.

Comment by ismail andunhi koppalam mogral on April 18, 2012 at 11:38am

ശരിയാണ് cigi പറഞ്ഞതു പോലെ നല്ല ഉധേസഹമാനെങ്ങില്‍ അള്ളാഹു മുറാദ് ഹസിലകികൊടുകട്ടെ .ഓ ...ആരാകും ആ ഭാഗ്യവാന്‍ ...

LIVE TV CHANNELS

 

Blog Posts

Job opening for females

Posted by mohammad nizar on July 31, 2014 at 6:44pm 0 Comments

മയക്കം .!!

Posted by U.M.Mujeeb Mogral on July 29, 2014 at 9:24pm 6 Comments

© 2014   Created by Anees Kota.

Badges  |  Report an Issue  |  Terms of Service